കോണ്‍സുലേറ്റ് വഴി ഭക്ഷ്യക്കിറ്റ്: കെ.ടി.ജലീലിന് ലോകായുക്തയുടെ നോട്ടീസ്; നടപടി യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍

Jaihind News Bureau
Thursday, August 13, 2020

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് മുഖേന ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി.ജലീലിന് ലോകായുക്തയുടെ നോട്ടീസ്.  യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചു.  വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ് നല്‍കണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം രോഹിത് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ ചട്ടലംഘനവും സ്വജനപക്ഷപാതവും നടന്നുവെന്നായിരുന്നു പരാതി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.