ഹണിമൂൺ അവധിയിലും സ്വപ്നാവധിയിലും അഴിമതി മറയില്ല : ജെയ്സൺ ജോസഫ്

Jaihind News Bureau
Wednesday, July 15, 2020

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനിലും അദ്ദേഹത്തിന്‍റെ കുടുംബത്തിലും ഏറ്റവും സ്വാധീനവും സൗഹൃദവുമുള്ള വ്യക്തിയുമായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കള്ളക്കടത്ത് പ്രതികളുമായുള്ള ബന്ധം ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന തീരുമാനം വെറും പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജെയ്സണ്‍ ജോസഫ് പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന അഴിമതി കഥകളില്‍ ചുണ്ടുവിരല്‍ നീളുന്നത് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എം. ശിവശങ്കറിലേക്കാണ്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ഹണിമൂണ്‍ അവധിയിലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വപ്നാവധിയിലും പ്രവേശിക്കേണ്ടി വന്ന കൊറോണക്കാലത്ത് അഴിമതി മറച്ചുവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പാഴ്‌വേലയാകുമെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.