തെരഞ്ഞടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകളിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. ആകെ സംഭാവനയുടെ 46.74 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ബിജെപിയുടെ നുണ പ്രചാരണങ്ങൾ പുറത്തുവന്നെന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പ്രതികരിച്ചു. ജനാധിപത്യത്തിന്‍റെ വിജയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം പ്രതികരിച്ചു.
ഇലക്ട്രൽ ബോണ്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇലക്ട്രൽ ബോണ്ടിൽ ആരൊക്കെ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകി എന്നത് അറിയാൻ ഇനിയും സമയം എടുക്കും. എന്നാൽ ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് ബിജെപിക്ക് എന്നത് വ്യക്തമാണ്. ബിജെപിയുടെ നുണ പ്രചാരണങ്ങൾ പുറത്തുവന്നെന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പ്രതികരിച്ചു.
ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ബോണ്ടുകൾ എന്ന് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട വിവരങ്ങളിൽ വ്യക്തമാണ്. സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിക്കെതിരെ 2022ൽ എൻഫോഴ്‌സ്മെന്‍റ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി . കോൺഗ്രസിനു ലഭിച്ച 1,123 കോടിയേക്കാൾ 6 മടങ്ങ് അധികമാണ് ബിജെപിക്കു ലഭിച്ചത് . 6,566 കോടിയാണ് ബിജെപിക്ക് ഇലക്ട്രൽ ബോണ്ടിലൂടെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളില്‍ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയാണ് മുന്നിൽ . സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് ഹോട്ടല്‍ സർവീസസ് ആയിരം കോടിയലധികം രൂപയുടെ ബോണ്ടുകള്‍ വാങ്ങികൂട്ടിയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്‍കിയിട്ടുണ്ട്. മേഘ എഞ്ചിനീയറിങ് ആന്‍റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങി . മേഘ എഞ്ചിനീയറിങ്ങിനെതിരെയും ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു.