ജയിൽ ഭക്ഷണത്തിനും വില കൂട്ടി; മൂന്ന് മുതൽ 30 രൂപവരെയാണ് വില വർധന

തിരുവനന്തപുരം: ജയിലിലെ  ഭക്ഷണ വിഭവങ്ങൾക്ക് വിലകൂട്ടി.  ജയിലുകളിൽ തയ്യാറാക്കി വിൽക്കുന്ന   21 ഇനം വിഭവങ്ങൾക്കാണ് വില വർധിപ്പിച്ചത്.  മൂന്ന് രൂപമുതൽ 30 രൂപവരെയാണ് വില വർധനവ്.  പുതിയ തീരുമാനം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തില്‍.  വിലകൂട്ടി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഉത്തരവിറക്കി. ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില വർധനവില്ല.

ചിക്കൻ ഫ്രയുടെ വില  10 രൂപ വർധിപ്പിച്ച് 45 രൂപയാക്കി. ചിക്കൻ കറി 25 രൂപയിൽ നിന്ന് 30 രൂപയാക്കി.  ഉച്ചയൂണിന് പുതിയ നിരക്ക് 50 രൂപയാണ്. ചില്ലി ചിക്കൻ- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിൾ കറി- 20 (15), ചിക്കൻ ബിരിയാണി- 70 (65), വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബൺ- 25 (20), കോക്കനട്ട് ബൺ- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊൺ- 50 (40), ബിരിയാണി റൈസ്- 40 (35) എന്നിങ്ങനെയാണ് പുതുക്കിയ വില.

Comments (0)
Add Comment