ജയിൽ ജീവനക്കാരോട് സർക്കാരിന്‍റെ ക്രൂര നടപടി; ജയിൽ ഡ്യൂട്ടി തുടർച്ചയായ 24 മണിക്കൂറാക്കി

Jaihind News Bureau
Sunday, October 6, 2019

ജയിൽ ഡ്യൂട്ടി തുടർച്ചയായ 24 മണിക്കൂറാക്കി ജയിൽ ജീവനക്കാരോട് സർക്കാരിന്‍റെ ക്രൂര നടപടി. ടേൺ ഡ്യൂട്ടി നിർത്തലാക്കിയാണ് പുതിയ പരിഷ്‌ക്കരണം. ജയിൽ ഡി ജി പി ഋഷിരാജ് സിങാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുത്തൻ പരിഷ്‌ക്കരണം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാർ എത്തിയിരുന്ന ടേൺ ഡ്യൂട്ടി സമ്പ്രദായം ഒഴfവാക്കി തുർച്ചയായ 24 മണിക്കൂർ ജോലി അമിത സമ്മർദ്ദമാണ് ജീവനക്കാർക്ക് ഉണ്ടാക്കുന്നത്. അസിസ്റ്ററ്റ് പ്രിസൺ ഓഫീസർമാർ , ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, ജയിൽ വാർഡൻ തുടങ്ങിയവർക്കാണ് പുതിയ പരിഷ്‌ക്കരണം ബാധകം. പ്രിസൺ റൂൾസിന് എതിരായാണ് ഈ തീരുമാനമെന്നും ജീവനക്കാർ ആരോപിക്കുന്നു. ഏറെ ജാഗ്രത ആവശ്യമായ ജയിൽ ഡ്യൂട്ടിയാണ് കൃത്യമായ വിശ്രമം പോലും ലഭിക്കാത്ത രീതിയിൽ വികലമായി ക്രമപ്പെടുത്തിയിരിക്കുന്നുത്.

3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ എന്ന പേരിൽ നടപ്പാക്കുന്ന പുതിയ പരിഷ്‌ക്കരണം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കം. പല ജയിലിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ഈ നീക്കത്തിന് കാരണമായെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി 24 മണിക്കൂർ ജോലി ചെയ്യാമെന്ന സമ്മതപത്രം ജീവനക്കാരിൽ നിന്ന് എഴുതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. സമ്മതപത്രം നൽകുന്നവർ ഭാവിയിൽ ഡ്യൂട്ടി സംബന്ധിച്ച് ഒരു പരാതിയും ഉന്നയിക്കരുതെന്ന കർശന നിർദേശവുമുണ്ട്. സബ് ജയിൽ, സ്‌പെഷ്യൽ സബ് ജയിൽ, 100ൽ കൂടുതൽ തടവുപുള്ളികളെ പാർപ്പിച്ചിരിക്കുന്ന ജില്ലാ ജയിൽ എന്നവയ്ക്ക് പുറമേ വനിതാ ജയിലിനും പുതിയ പരിഷ്‌കരണം ബാധകമാണ്.

https://www.youtube.com/watch?v=PnOmU-QZyn4