സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങൾ നിക്ഷേധിച്ച് ജയിൽ വകുപ്പ്

Jaihind News Bureau
Wednesday, December 9, 2020

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങൾ നിക്ഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളിൽ കണ്ടിട്ടില്ലെന്നാണ് ജീവന് ഭീഷണിയെന്ന ആരോപണത്തെതുടർന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായും ജയിൽ അധികൃതർ വ്യക്തമാക്കി. ഒരു വനിത ഗാർഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു.