ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വാഗ്ദാനം ചെയ്തതുപോലെ ഭരണത്തിലേറിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയ കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും അഭിനന്ദന പ്രവാഹം. പറഞ്ഞതുപോലെതന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗണ്ഡിലും കാര്‍ഷിക കടം എഴുതിത്തള്ളിയെന്നും ഇതിനായി അധികാരത്തിലേറി 10 ദിവസമാണ് കോണ്‍ഗ്രസ് ചോദിച്ചതെന്നും എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞുവെന്നുമുള്ള രാഹുല്‍ഗാന്ധിയുടെ ട്വീറ്റിനും ഫേസ്ബുക്ക് പോസ്റ്റിനും താഴെയാണ് അഭിനന്ദനങ്ങളുമായി ആയിരങ്ങള്‍ കമന്റിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്. വാഗ്ദാനം പാലിക്കാന്‍ അശോക് ഗെലോട്ട് പത്തുദിവസം ചോദിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ വാക്ക് പാലിക്കാനായി രാജസ്ഥാന് സര്‍ക്കാരിന്.
It’s done!
Rajasthan, Madhya Pradesh & Chhattisgarh have waived farm loans.
We asked for 10 days.
We did it in 2.
— Rahul Gandhi (@RahulGandhi) December 19, 2018
നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തളളിയിരുന്നു. അതിനുപിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചത് അധികാരമേറ്റ അന്നുതന്നെയായിരുന്നു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമല്‍നാഥ് ഒപ്പുവച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി.