ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Jaihind News Bureau
Tuesday, March 24, 2020

കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി. ആധാർ-പാൻ
കാർഡ് തമ്മിൽ ബന്ധിപ്പിക്കുന്ന തീയതിയും ജൂൺ 30 വരെ നീട്ടി.

മൂന്ന് മാസത്തേക്ക് രാജ്യത്തെ ഏത് ബാങ്ക് എടിഎമ്മിൽ നിന്നും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സൗജന്യമായി പണം പിൻവലിക്കാം. ഇതിന് പ്രത്യേകമായി ഈടാക്കി വരുന്ന ഫീസ് ജൂൺ 30 വരെ ഉണ്ടാകില്ല. നികുതി റിട്ടേണുകൾ അടയ്ക്കാൻ വൈകിയാൽ ഉള്ള പലിശനിരക്കും 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു. നികുതി തർക്ക പരിഹാര പദ്ധതിയും മൂന്നുമാസത്തേക്ക് അതായത് നീട്ടി.തത്വത്തിൽ വിവാദ് സേ വിശ്വാസ് സ്കീം ലഭിക്കുന്നവർ 10% പലിശ നൽകേണ്ടതില്ല.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും 2020 ജൂൺ 30 വരെ നീട്ടി. അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികൾക്ക്, ജിഎസ്ടി റിട്ടേൺ ഫയലിംഗിൽ കാലതാമസം നേരിട്ടാൽ പിഴ ഈടാക്കില്ല. മറ്റ് സാമ്പത്തിക പദ്ധതികൾക്കും ബാധ്യതകൾക്കുമുള്ള സമയപരിധികൾ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ വ്യാപാര, കയറ്റുമതി പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ കസ്റ്റംസ് വകുപ്പ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.