ന്യൂഡല്‍ഹി: നിതീഷ് കുമാർ മഹാസഖ്യം വിടുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ലാലുപ്രസാദ് യാദവും തേജസ്വി യാദവുമെല്ലാം നിതീഷ് പോകുമെന്ന വിവരം അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തെ ഓർത്താണ് ഇക്കാര്യത്തില്‍ തങ്ങള്‍ അഭിപ്രായ പ്രകടനം നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പറഞ്ഞാല്‍ അത് ചിലപ്പോള്‍ തെറ്റായ സന്ദേശം നല്‍കുമായിരുന്നു. ‘ആയാ റാം-ഗയാ റാം’ പോലെയുള്ള ആളുകൾ ഇപ്പോഴും രാജ്യത്തുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചു.