മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ കേരള സർക്കാർ വത്തിക്കാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കാതിരുന്നത് വിശ്വാസി സമൂഹത്തോടുള്ള തികഞ്ഞ അനാദരവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ നടപടി വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മുമ്പ് വിശുദ്ധ അല്‍ഫോണ്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയപ്പോള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ടെന്ന കാര്യവും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വിശ്വാസി സമൂഹത്തിന്‍റെ വികാരം മാനിക്കാത്ത കേരള സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
”മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയക്കാതിരുന്നത് ക്രൈസ്തവ വിശ്വാസികളോടും, കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണ്. ഇത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതിന് മുമ്പ് വിശുദ്ധ അല്‍ഫോണ്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചു.