ലോകമെമ്പാടുമുള്ള മലയാളികളെ തിരികെക്കൊണ്ടുവരണം, കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, April 27, 2020

 

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി അടിയന്തരമായി ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് ഏര്‍പ്പാടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കൊച്ചി വിമാനത്താവള കവാടത്തില്‍ നടക്കുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഭക്ഷണവും മരുന്നുകളും കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം. ലോകമെമ്പാടുമുള്ള മലയാളികള തിരികെക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പിയും പറഞ്ഞു. തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിൽ എത്തിക്കണം. കേന്ദ്രം ചില നടപടികൾ ആരംഭിച്ചെങ്കിലും അത് പൂർത്തീകരിച്ചിട്ടില്ല. നാട്ടിലെത്തിച്ചേരുന്ന പ്രവാസികളെ റാപ്പിഡ് ടെസ്റ്റ് നടത്തുകയും ക്വാറന്‍റീന്‍ ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം. പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കണം. കടബാധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു.