ഇസ്രയേലിൽ അഞ്ചാം തവണയും നെതന്യാഹു തന്നെ

Jaihind Webdesk
Wednesday, April 10, 2019

ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് വിജയം.  അതോടെ അഞ്ചാം തവണയും പ്രധാനമന്ത്രിപദത്തിലേയ്ക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം.  ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നയാൾ എന്ന ഇസ്രയേലിന്‍റെ സ്ഥാപക പിതാവ് ഡേവിഡ് ബെൻ-ഗുർഷൻെറ നേട്ടമാണ്  നെതന്യാഹു മറികടന്നത്.

120 അം​ഗ പാ​ർ​ല​മ​​ന്‍റി​​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​ൻ 61 സീ​റ്റു​ക​ൾ വേ​ണമെന്നിരിക്കെ 65 സീറ്റോടെയാണ് നെതന്യാഹുവിൻെറ ലി​ക്കു​ഡ് പാർട്ടി നേതൃത്വം നൽകുന്ന സഖ്യം അധികാരത്തിലെത്തുന്നത്.  തങ്ങളുടേത്  വലതുപക്ഷ സർക്കാർ ആയിരിക്കുമെങ്കിലും താൻ എല്ലാവർക്കുമുള്ള പ്രധാനമന്ത്രിയാണെന്ന് നെതന്യാഹു അണികളോട് പറഞ്ഞു. അഞ്ചാം തവണയും ഇസ്രായേൽ ജനത അവരുടെ വിശ്വാസത്തിന്‍റെ വോട്ട് തനിക്ക് നൽകിയതിനാല്‍ മുമ്പുള്ളതിനേക്കാള്‍ ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏ​റെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട നെ​ത​ന്യാ​ഹു​വി​ന്​ അ​തി​ജീ​വ​ന​ത്തി​ന്​ വി​ജ​യം അത്യാവശ്യമായിരുന്നു. പൊ​തു​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ സാ​മാ​ന്യം മെ​ച്ച​​പ്പെ​ട്ട പോ​ളി​ങ് ഉണ്ടായിരുന്നപ്പോള്‍ നേടുന്ന വിജയം എന്നത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ  അടയാളമാണെന്നും രാഷ്ട്രത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നത് തന്നെയാണ് ആത്മവിശ്വാസത്തിന് കാരണമെന്നും മുഴുവന്‍ ഇസ്രയേല്‍ ജനതയുടെയും പ്രധാനമന്ത്രിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് തു​ട​ങ്ങി​യ പോ​ളി​ങ്​ രാ​ത്രി 10 മ​ണി​യ്ക്കാണ് അവസാനിച്ചു.  10,720 ​പോ​ളി​ങ്​ സ്റ്റേഷ​നു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഒ​രു​ക്കി​യി​രു​ന്ന​ത്. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ​യും കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ​യും അ​ന​ധി​കൃ​ത കു​ടി​​യേ​റ്റ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 63 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.