പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇസ്രായേലിലേക്ക് അയ്യായിരം റോക്കറ്റുകള്‍, ആശങ്കയോടെ ഇന്ത്യക്കാര്‍

Jaihind Webdesk
Saturday, October 7, 2023

പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രായേലിന് ഉളളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേല്‍ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. കനത്ത അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് പുലര്‍ച്ചെ തുടക്കമിട്ടത്.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചു. ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികള്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. തെക്കന്‍ ഇസ്രായേലില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി