ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്​ദുല്ല അൽ ഖറദാവി ഖത്തറിൽ അന്തരിച്ചു

 

ദോഹ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്​ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ച അദ്ദേഹം ആ​ഗോ​ള ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​സ​ഭയുടെ അധ്യക്ഷനായിരുന്നു.

1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. ഒമ്പതാം വയസിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹർ സർവകലാശാലയിൽ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി.

ഖത്തർ സെക്കൻഡറി റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവർത്തിച്ചു. 1973 ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽകി. 1977ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ശരീഅ: ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു. 2004ൽ കിംഗ് ഫൈസൽ ഇന്‍റർനാഷണൽ അവാർഡ് ലഭിച്ചു.

Comments (0)
Add Comment