ഐഎസ്എൽ ആറാം പതിപ്പിന് നാളെ കൊച്ചിയിൽ തുടക്കം

ഐഎസ്എൽ ആറാം പതിപ്പിന് നാളെ കൊച്ചിയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ കൊൽക്കത്തയെ നേരിടും. ഉദ്ഘാടന ചടങ്ങുകൾക്കായി കൊച്ചിയും ഒരുങ്ങികഴിഞ്ഞു. ദുൽഖർ സൽമാനാണ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള പരിപാടികളുടെ അവതരണം. അതേസമയം എടികെയുടെ സഹ ഉടമ കൂടിയായ നിയുക്ത ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നാളെ മത്സരം കാണാൻ കൊച്ചിയിലെത്തും. മത്സരത്തിന് ശേഷം 21 ന് മുംബൈയിലേക്ക് മടങ്ങും. 23 ന് ആണ് ബിസിസിഐ അദ്ധ്യക്ഷനായി ചുമതലയേൽക്കുന്നത്.

കന്നി അംഗത്തിന് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഉൾപ്പടെ പത്ത് ടീമുകളാണ്  ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം പതിപ്പിൽ വിവിധ വേദികളിലായി ഏറ്റുമുട്ടുന്നത്.

1. എടികെ (കൊൽക്കത്ത)
2. ബെംഗളൂരു എഫ്സി
3. ചെന്നൈയിൻ എഫ്സി
4. എഫ്സി ഗോവ
5. ഹൈദരാബാദ് എഫ്സി
6. ജംഷദ്പൂർ എഫസി
7. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
8. മുംബൈ സിറ്റി എഫ്സി
9. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
10. ഒഡിഷ എഫ്സി

അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും.

പ്രാഥമിക റൗണ്ടിൽ ഒരോ ടീമിനും 18 മത്സരമാണ് ഉള്ളത്.  ഒരു ടീമിനെതിരെ രണ്ട് മത്സരം –  ഒരു എവേ, ഒരു ഹോം മത്സരം  എന്ന കണക്കിലാണിത്.

പ്രാഥമിക റൗണ്ടിൽ പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകളാകും സെമിഫൈനലിന് യോഗ്യത നേടുക.

കേരള ബ്ലാസ്റ്റേ‍ഴ്സും കരുത്തരായ എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം.  കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുളള കേശുവിനെ അവതരിപ്പിച്ചു.

Indian Super League (ISL)
Comments (0)
Add Comment