ഒറ്റയാന്‍ അന്‍വറിനെ ഭയന്നോ മുഖ്യന്‍; അന്‍വറും എഡിജിപിയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല;ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച പി.വി അന്‍വറും, പലവിഷയങ്ങളില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന എഡിജിപി എംആര്‍ അജിത്കുമാറിനും സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. ഇരുവരും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഫോണ്‍ ചോര്‍ത്തലില്‍ സര്‍ക്കാര്‍ സ്വീകരിത്ത നടപടി എന്തെന്നറിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എഡിജിപി എംആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടേതുള്‍പ്പെടെ പലരുടെയും ഫോണ്‍ചോര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍. ഇതിന് മറുപടിയായി താനും എഡിജിപിയുടെയും മറ്റും ഫോണ്‍ ചോര്‍ത്തിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് അന്‍വറിനും എഡിജിപിക്കും ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ റേഞ്ച് ഐജി തോംസണ്‍ ജോസിന് അന്‍വര്‍ നല്‍കിയ മൊഴിയില്‍ ഫോണ്‍ ചോര്‍ത്തുകയല്ല റിക്കോര്‍ഡ് ചെയ്യുകയാണുണ്ടായത് എന്ന് വിശദീകരിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ഇല്ലാതെ ആര്‍ക്കും ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് ഡിജിപിയും പറയുന്നു. അന്‍വറിന് ഫോണ്‍ചോര്‍ത്തലില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ സംശയങ്ങളും ഉയരുകയാണ്. ഒറ്റയ്ക്ക് നില്‍ക്കുന്ന അന്‍വറിനെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നതിന്റെ ഭാഗമായാണോ ഈ ക്ലീന്‍ചിറ്റ് എന്നാണ് പൊതുജനം ചോദിക്കുന്നത്. അതെസമയം എഡിജിപി എംആര്‍ അജിത്കുമാറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ആശ്വാസവാര്‍ത്തയുമാണ്.

Comments (0)
Add Comment