K- പട്ടിയിലും അഴിമതി; കേരള പോലീസിലെ നായ്ക്കളെ വാങ്ങിയതിലും മരുന്ന്, ഭക്ഷണം എന്നിവ വാങ്ങിയതിലും ക്രമക്കേട്; നോഡല്‍ ഓഫീസീർ സസ്പെന്‍ഷനില്‍

തിരുവനന്തപുരം: കേരള പോലീസില്‍ നായ്ക്കളെ വാങ്ങിയതിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസീർ എസ് എസ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. നായ്ക്കൾക്ക്
മരുന്ന് വാങ്ങുന്നതിലും ഭക്ഷണം നൽകുന്നതിനുള്ളഇടപാടുകളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്..

കേരള പോലീസിൽ നായ്ക്കളെ വാങ്ങുന്നതിലും അതിന് മരുന്നും ഭക്ഷണവും നൽകുന്നതിനുള്ള ഇടപാടുകളിലും ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് ഒട്ടനവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.ഉത്തരേന്ത്യയിൽ നിന്നും ഉയർന്ന നിരക്കിൽ നായ്ക്കളെ വാങ്ങിച്ചതായാണ് കണ്ടെത്തിയത്.

തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് നടപടി ഉണ്ടായത്.
ഡോഗ് സ്‌ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായ കെഎപി മൂന്നാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാണ്ടന്റർ എസ് എസ് സുരേഷിനെയാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്സ് കോഡിനു വേണ്ടി നായ്ക്കളെ വാങ്ങിയതിൽപ്പോലും ക്രമക്കേട് നടന്നത് ആഭ്യന്തരവകുപ്പിന് കനത്ത മാനക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.

Comments (0)
Add Comment