ഇരിക്കൂറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു ; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, March 21, 2021

 

കോട്ടയം : ഇരിക്കൂറിലെ പ്രശ്നം പരിഹരിച്ചുവെന്നും ഇനി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എലത്തൂരിലെ പ്രശ്നവും ഉടന്‍തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കോട്ടയത്ത്  വ്യക്തമാക്കി.

ഇരിക്കൂറില്‍ പ്രശ്നങ്ങളുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അവിടുത്തെ പ്രശ്നങ്ങളൊക്കെ തീർന്നല്ലോ, ഇന്നത്തെ പേപ്പർ വായിച്ചില്ലേ’ എന്ന ഉമ്മന്‍ ചാണ്ടിയുടെ മറുപടി ഏവരിലും ചിരി പടർത്തി.  ഇരിക്കൂർ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെ അവിടെ രാജിവെച്ചവർ എല്ലാം പാർട്ടിയില്‍ തിരിച്ചെത്തി. എലത്തൂരിലെ പ്രശ്നവും ഉടന്‍ പരിഹരിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം  വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത്  വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും  അദ്ദേഹം അറിയിച്ചു.