ചാണ്ടി ഉമ്മന്റെ വിജയവും ഓണവും ആഘോഷിച്ച് ഐഒസി കാനഡ കേരള ചാപ്റ്റര്‍

Jaihind Webdesk
Friday, September 15, 2023

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ച് കാനഡ മലയാളികള്‍. ഐഒസി കാനഡ കേരള ചാപ്റ്റര്‍ അംഗങ്ങളും ഭാരവാഹികളും കാനഡയിലെ ബ്രാപ്ടണില്‍ വെച്ചാണ് വിജയം ആഘോഷിച്ചത്.
പ്രസിഡന്റ് റിനില്‍ മക്കോരം വീട്ടില്‍, ജനറല്‍ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂര്‍, ട്രഷറര്‍ സന്തോഷ് പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.

ഐഒസി കാനഡ കേരള ചാപ്റ്ററിന്റെ ഓണാഘോഷവും അന്നേ ദിവസം നടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം ടോം വര്‍ഗീസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.