കൂടത്തായി കൊലക്കേസ് : അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് യോഗം

Jaihind News Bureau
Saturday, October 12, 2019

കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് യോഗം. ഡിജിപിയുടെ അധ്യക്ഷതയിലാണ് യോഗം. ശാസ്ത്രീയ തെളിവുകൾ വിലയിരുത്തും. ജോളിയെ ബെഹ്‌റയുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യും.

ഇതിനിടെ, കേസിലെ നിർണായക തെളിവെടുപ്പ് നടപടികൾ പൂർത്തിയായി. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെയാണ് അന്വേഷണ സംഘം തെളുവെടുപ്പിനു എത്തിച്ചത്. പൊന്നാമറ്റം വീട്ടിലാണ് ആദ്യ തെളിവെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്വേഷണ സംഘം എത്തി തെളിവെടുപ്പ് നടത്തി. കൂകി വിളിച്ചും അസഭ്യം പറഞ്ഞുമാണ് എല്ലായിടത്തും ജനങ്ങൾ പ്രതികളോട് പ്രതികരിച്ചത്.