കന്യാകുമാരി ട്രെയിനില്‍ കുട്ടിയെ കണ്ടു, ‘കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തതെന്ന് യാത്രക്കാരി ബബിത’; കേരള പോലീസ് അന്വേഷണം ഊർജിതമാക്കി

 

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗനമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് അന്വേഷണം നടത്തുകയാണ്. ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരി ബബിത പറഞ്ഞു. ബബിത എടുത്ത ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്.

കുട്ടി ബാംഗളുര്‍ കന്യാകുമാരി ട്രെയിനിൽ സഞ്ചരിച്ച ഫോട്ടോ ലഭിച്ചതോടെയാണ് അന്വേഷണം ഈ ദിശയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ട്രെയിനിൽ സഞ്ചരിച്ച കുട്ടിയുടെ ചിത്രം സംശയം തോന്നിയ ഒരു വിദ്യാർത്ഥി പകർത്തുകയായിരുന്നു. ഈ ഫോട്ടോ പോലീസിന് വിദ്യാർത്ഥി കൈമാറിയതോടെയാണ് അന്വേഷണം ഈ മേഖലയിലേക്ക് നീങ്ങിയത്.

അസം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുന്ന അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ ആണ് കഴക്കൂട്ടത്തെ വാടകവീട്ടിൽ നിന്ന് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് വശമുള്ളത്.

Comments (0)
Add Comment