അമൃത്സര്‍ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവ്

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. അതേ സമയം സംഭവത്തിൽ വിശദീകരണവുമായി ലോക്കോപൈലറ്റും രംഗത്തെത്തി. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി.

റെയിൽവേ ട്രാക്കിൻറെ സമീപത്തുള്ള തുറസ്സായ സ്ഥലത്താണ് ചടങ്ങുകൾ നടന്നത്. നിരവധി പേർ റെയിൽവേ ട്രാക്കിൽ നിന്നും രാവണരൂപം കത്തിക്കുന്നത് കാണുന്നുണ്ടായിരുന്നു. പടക്കം പൊട്ടിച്ച സമയത്ത് പിന്തിരിഞ്ഞോടിയ കൂടുതൽ പേർ ട്രാക്കിലെത്തി. പെട്ടെന്ന് അമൃത്സറിനും ജലന്തറിനും ഇടയിൽ സർവ്വീസ് നടത്തുന്ന ഡെമു ട്രെയിൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. ഓടിമാറാനുള്ള സമയം പോലും നൂറു കിലോമീറ്റർ വേഗതയിൽ ട്രെയിൻ വന്നതിനാൽ കിട്ടിയില്ല. അടുത്തുള്ള റെയിൽ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ തീവണ്ടിക്ക് കടന്നു പോകാനുള്ള സിഗ്‌നൽ കിട്ടുകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ആവശ്യമായ സുരക്ഷാ സന്നാഹമോ മുൻകരുകതലോ ഇല്ലായിരുന്നെന്ന് ആരോപിച്ച് ജനം പ്രതിഷേധിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.
ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ട്രെയിൻ അപകടമാണിത്. കഴിഞ്ഞയാഴ്ച റായ്ബറേലിയിൽ എക്‌സ്പ്രസ് തീവണ്ടി പാളം തെറ്റിയിരുന്നു. അതേ സമയം സംഭവത്തിൽ വിശദീകരണവുമായി ലോക്കോപൈലറ്റും രംഗത്തെത്തി. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. രണ്ട് ട്രെയിനുകൾ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയെന്ന സൂചനകൾ നിലനിൽക്കെയാണ് വിശദീകരണം. അപകടത്തിന് ശേഷം ട്രെയിൻ സർവ്വീസ് നിർത്തിവച്ചതായും ലോക്കോപൈലറ്റ് പറഞ്ഞു.

 

Amritsar Train Accident
Comments (0)
Add Comment