യൂണിവേഴ്‌സിറ്റി വധശ്രമക്കേസ് : ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും

Jaihind News Bureau
Thursday, July 25, 2019

Sivaranjith-Nisam-thelivedu

യൂണിവേഴ്‌സിറ്റി വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കേരള സർവകലാശാല ഉത്തരപ്പേപ്പറുകളും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുക. കേസിലെ പ്രതികളായ ആരോമൽ, അദ്വൈത് എന്നിവർ പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയെ എതിർത്ത് പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും.