ആലപ്പുഴ ഇരട്ടക്കൊലപാതകം: സംസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്; ജാഗ്രതാനിർദേശം

Jaihind Webdesk
Tuesday, January 4, 2022

തിരുവനന്തപുരം : ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ-വർഗീയ സംഘർഷങ്ങൾക്ക് സാധ്യതയെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. രണ്‍ജിത് വധത്തിലെ പ്രതിഷേധസൂചകമായി വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ നാളെ നടത്തുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇത് സംഘർഷത്തിലേക്ക് വഴിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിർദേശം നല്‍കി.

സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആര്‍എസ്എസ്, എസ്ഡിപിഐ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണം. എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും ജാഥ കടന്ന് പോകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.