കണ്ണൂർ സെൻട്രൽ ജയിലില്‍ പരിശോധന ; മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുത്തു

Jaihind Webdesk
Sunday, September 19, 2021

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ  നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ആയുധങ്ങളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മഴു, കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. 2 മൊബൈൽ ഫോണും, 4 പവർ ബാങ്കുകളും , 6 ചാർജുകളും ജയിലിനകത്ത് നിന്ന് കണ്ടെടുത്തു.

ഫോണുകളിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. സൂപ്രണ്ട് റോമിയോ ജോണിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 48 പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് പരിശോധന നടത്തിയത്. കൂടുതൽ പരിശോധനയ്ക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.