കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം ; മന്ത്രിയടക്കം പങ്കെടുക്കുന്നു

Jaihind Webdesk
Sunday, July 25, 2021

കൊച്ചി : കൊച്ചിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം. പൊലീസ് വിലക്ക് അവഗണിച്ചാണ് സ്വകാര്യ ഹോട്ടലില്‍ സംസ്ഥാന നേതൃയോഗം ചേരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം പാർട്ടിക്കുള്ളിലെ വിവാദങ്ങൾക്കിടെയാണ് യോഗം. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ യോഗത്തില്‍ ചർച്ചയാകും.