വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനം; ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, April 25, 2020

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച തീരുമാനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘പൊതുജനങ്ങളെ സേവിക്കുന്ന കേന്ദ്രജീവനക്കാര്‍, പെന്‍ഷന്‍കാര്‍,ജവാന്മാര്‍ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്. പകരം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവല്‍ക്കരണ പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്‌’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.