ലൈംഗിക പീഡന പരാതി: സമിതിയിൽ രമണയ്ക്ക് പകരം ഇന്ദു മൽഹോത്ര

Jaihind Webdesk
Friday, April 26, 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി.
സമിതിയിൽ നിന്ന് പിൻവാങ്ങിയ ജസ്റ്റിസ് എൻ.വി രമണയ്ക്ക് പകരമാണിത്.

ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അതിനാൽ തന്റെ സത്യവാങ്മൂലത്തിനും തെളിവുകൾക്കും നീതിയുക്തമായ പരിഗണന ലഭിക്കില്ലേ എന്ന് താൻ ഭയപ്പെടുന്നതായും സുപ്രീം കോടതിക്ക് എഴുതിയ കത്തിൽ പരാതിക്കാരി വ്യക്കമാക്കിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് എൻ.വി രമണ സമിതിയിൽ നിന്ന് പിൻവാങ്ങിയത്.