ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ; അനുസ്മരണയോഗം സംഘടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി

 

ദോഹ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് അനീഷ് ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ ഉസ്മാന്‍, സിദ്ധിഖ് പുറായില്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, നാസര്‍ വടക്കേക്കാട്, സുരേഷ് കരിയാട്, അഷ്റഫ് വടകര, കെ വി ബോബന്‍, അഹദ് മുബാറക്, മൊയ്തു പാറമ്മല്‍, മനോജ് കൂടല്‍, ഷാദുലി നാറാത്ത്, അബ്ദുള്ള പള്ളിപ്പറമ്പ്, ജയചന്ദ്രന്‍, ജെനിറ്റ് ജോബ്, ശ്രീരാജ് ചൊവ്വ, ബഷീര്‍ നന്മണ്ട, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, കിരണ്‍ കുര്യാക്കോസ്, മാലി മെരുവമ്പായി, സഫീര്‍ കരിയാട്, ബിനു വി വി,ജുവല്‍ ജോസഫ്, സന്തോഷ് ജോസഫ്, ബാബുരാജ്,പ്രശോഭ്, ജിജോ ജോര്‍ജ്, ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന: സെക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതവും ട്രഷറര്‍ അബ്ദുള്‍റഷീദ് നന്ദിയും പറഞ്ഞു.

Comments (0)
Add Comment