ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്; നടപടി വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചതിന്

Jaihind Webdesk
Monday, July 18, 2022

ന്യൂഡൽഹി: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് നടപടി.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. അച്ചടക്ക നടപടിയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും ജയരാന്‍ മാധ്യമങ്ങളോട് പറഞ്ഞു.