ഇടിക്കൂട്ടില്‍ ചരിത്രമെഴുതി സരീന്‍; വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വർണ്ണം

Jaihind Webdesk
Thursday, May 19, 2022

തുർക്കിയിലെ ഇസ്താംബുളിൽ നടന്ന വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. തായ്‌ലൻഡിന്‍റെ ജിറ്റ്‌പോംഗ് ജിറ്റാമാസിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ നിഖാത് സരീനാണ് സ്വർണ്ണം നേടിയത്. 52 കിലോ വിഭാഗത്തിലാണ് നിഖാത് സരീന്റെ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് സരീന്‍.

ഫൈനൽ പോരാട്ടത്തിൽ 5–0 നാണ് (30-27, 29-28, 29-28, 30-27, 29-28) ടോക്കിയോ ഒളിമ്പിക്സിലെ ക്വാർട്ടർ ഫൈനലിലെത്തിയ ജിറ്റ്പോംഗിനെ സരീൻ കീഴടക്കിയത്. നിഖാത്ത് സരിന്‍ സ്വന്തമാക്കിയത്. നേരത്തെ ബുധനാഴ്ച നടന്ന സെമിയില്‍ ബ്രസീലിന്‍റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരീന്‍ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5-0).

മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരീന്‍.