‘ദൈവത്തെ പഴിക്കേണ്ട, സാമ്പത്തികരംഗത്തെ തകർച്ചയ്ക്ക് കാരണം നിങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ മാത്രമാണ്’ : ധനമന്ത്രിയോട് രാഹുല്‍ ഗാന്ധി

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തത് കേന്ദ്രസർക്കാരിന്‍റെ തെറ്റായ തീരുമാനങ്ങളാണെന്ന് രാഹുല്‍ ഗാന്ധി. തിടുക്കപ്പെട്ട് നടപ്പിലാക്കിയ നോട്ട് നിരോധനം, വികലമായ ജി.എസ്.ടി, പരാജയപ്പെട്ട ലോക്ക്ഡൗൺ എന്നിവയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മറിച്ചുള്ള ന്യായവാദങ്ങളെല്ലാം തന്നെ കള്ളമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സാമ്പത്തികരംഗത്തെ തകർച്ച ദൈവത്തിന്‍റെ കളിയാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തത് മൂന്ന് നടപടികളാണ്.

  1. നോട്ട് നിരോധനം
  2. വികലമായി നടപ്പിലാക്കിയ ജി.എസ്.ടി
  3. പരാജയപ്പെട്ട ലോക്ക്ഡൗൺ

മറ്റുള്ള ന്യായീകരണങ്ങളെല്ലാം കള്ളമാണ്’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

 

Comments (0)
Add Comment