ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് മെഡല്‍ നഷ്ടം

Jaihind Webdesk
Thursday, August 5, 2021

ടോക്യോ : ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് മെഡലില്ല. 86 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ദീപക് തോറ്റു. സാന്‍മരിയയുടെ അമിനെ മൈല്‍സിനോടാണ് ദീപക്കിന്‍റെ തോല്‍വി.

അതേസമയം ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയക്ക് വെള്ളി. 57 കിലോ ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാവുര്‍ ഉഗുയേവിനോട് തോറ്റു. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്. ഇതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ചായി.