ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചു : സാങ്കേതിക തകരാറെന്ന് പ്രതിരോധ മന്ത്രാലയം

Jaihind Webdesk
Friday, March 11, 2022

ന്യൂഡൽഹി :ഇന്ത്യന്‍ മിസൈല്‍ പാകിസ്താന്‍ അതിർത്തിക്കുള്ളില്‍ പതിച്ചെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം. ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്‍റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നായിരുന്നു  പാകിസ്താന്‍റെ ആരോപണം.

മാര്‍ച്ച് ഒന്‍പതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ മിസൈല്‍ പറന്നുയര്‍ന്നു. ഈ മിസൈല്‍ പാകിസ്താന്‍റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.