ഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ 4-1 ന് വിജയിച്ച് ഇന്ത്യന്‍ ഹോക്കി ടീം ഫൈനലില്‍. ഇരട്ട ഗോളുകളുമായി ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ഹീറോ ആയി. രണ്ട് ഗോളും പെനാള്‍ട്ടി കോര്‍ണറില്‍ നിന്നായിരുന്നു. ഉഥം സിംഗ് , ജര്‍മന്‍പ്രീത് സിംഗ് എന്നിവരുടെ ഗോളുകളും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ ഉണ്ടായിരുന്നു.
33-ാം മിനിറ്റില്‍ യാങ് ജിഹൂണിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെ ദക്ഷിണ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഇന്ത്യയെ തടയാന്‍ ദക്ഷിണ കൊറിയയുടെ ശ്രമങ്ങള്‍ പോരാതെ വന്നു.
നാളെ ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.