വെസ്റ്റിൻഡീസിനെതിരായ സമ്പൂർണ വിജയത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക്. 21നാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യമത്സരം. മൂന്ന് ട്വന്‍റി20യും നാലു ടെസ്റ്റും മൂന്ന് ഏകദിനവും ഉൾപ്പെട്ടതാണ് പരമ്പര.
ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനവും നാല് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. ഡിസംബറിലാണ് ടെസ്റ്റ് പരമ്ബര ആരംഭിക്കുന്നത്. ഇതുവരെയും ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്ബര നേടാൻ സാധിക്കാത്ത ഇന്ത്യയ്ക്ക് പരമ്ബര വിജയിച്ച് ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിക്കാനുള്ള സുവർണാവസരം കൂടിയാണിത്. ഓസീസിന് പഴയ പ്രതാപമില്ലാതത്തിനാൽ ഇന്ത്യക്ക് മുൻകാലങ്ങളിലെപ്പോലെ ഭയപ്പെടേണ്ടതില്ല. ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഏറ്റവും വലിയ ഘടകം മുൻ ക്യാപ്റ്റൻ സ്മിത്തിന്റെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും അസാന്നിധ്യമാണ്. കഴിഞ്ഞ വർഷങ്ങൾ ഓസ്ട്രേലിയക്ക് വേണ്ടി പകുതിയിലധികം റൺസും നേടിയത് സ്മിത്തും വാർണറും ചേർന്നായിരുന്നു. ഇരുവരുടെയും വിലക്കിന് ശേഷമുള്ള 23 മത്സരങ്ങളിൽ 3, ജയവും, 18 തോൽവിയുമായി ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ വിജയ ശരാശരിയാണ് ലോക ചാമ്പ്യന്മാർക്ക്. അതേസമയം റൺസൊഴുകുന്ന ഓസ്ട്രേലിയൻ പിച്ചിൽ മികച്ച ഫോമിലുള്ള വിരാട് കോഹ്ലികൊപ്പം പൂജാര, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ എന്നിവരുടെ സാന്നിധ്യനും ഇന്ത്യൻ കരുത്ത് വർധിപ്പിക്കുന്നു. എന്നാൽ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ അഭാവമാണ് ഇക്കുറി ശ്രദ്ധേയം. ധോണിയുടെ ട്വന്‍റി-20 ജീവിതം അവസാനിച്ചുവെന്ന സൂചന സെലക്ടർമാർ ഇതിലൂടെ നൽകുന്നത്. ദിനേശ് കാർത്തിക്കാണ് പകരക്കാരൻ വിക്കറ്റ്കീപ്പർ. ഒപ്പം യുവതാരം ഋഷഭ് പന്തുമുണ്ട്. ഇരുവരും വിൻഡീസിനെതിരായ ട്വന്‍റി-20 പരമ്പരയിൽ മികച്ച കളി പുറത്തെടുക്കുകയുംചെയ്തു. ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും നടന്ന ടെസ്റ്റ് സീരീസുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. കുൽദീപ് യാദവ്, യുശ്വേന്ദ്ര ചഹാൽ എന്നിവർ നയിക്കുന്ന സ്പിന്നർ നിരിയിലേക്ക് വാഷിങ്ടൺ സുന്ദറും ഇടംനേടി. പേസർമാരായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ് എന്നിവരാണ്. 21 ആണ് ആദ്യ 2020 മത്സരം. ടെസ്റ്റ് പരമ്പര ഡിസംബർ ആറിന് ആരംഭിക്കും. ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.