മെല്‍ബണ്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കറുത്ത ആം ബാന്‍ഡ് കൈയില്‍ കെട്ടിയാണ് കളിക്കാര്‍ ഗ്രൗണ്ടിലെത്തിയത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു.
രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ എയിംസില്‍ അന്തരിക്കുന്നത്. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 8.51ന് മരണം സ്ഥിരീകരിക്കുകയും ചെയ്തു.