ടോക്യോ : ബോക്സിങിൽ പൂജാ റാണി ക്വാർട്ടറിൽ പുറത്ത്

Jaihind Webdesk
Saturday, July 31, 2021

ഒളിമ്പിക് ബോക്സിങിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5–0നാണ് പൂജയുടെ തോൽവി.

ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.