രക്ഷകരായി ഇന്ത്യന്‍ സൈന്യം : ബാബുവിനെ റോപ്പ് ഉപയോഗിച്ച് മലമുകളില്‍ എത്തിച്ചു

Jaihind Webdesk
Wednesday, February 9, 2022

പാലക്കാട് : ബാബുവിനെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. രണ്ട് സെനികർ യുവാവിനെ റോപ്പ് ഉപയോഗിച്ചാണ് മലയിടുക്കില്‍ നിന്ന് മുകളിലേക്ക് എത്തിച്ചത്. നേരത്തെ സൈനികർ ബാബുവിന് വേണ്ട ഭക്ഷണം എത്തിച്ചിരുന്നു. രണ്ടേകാല്‍ മണിക്കൂർ സമയം എടുത്താണ് സൈനികർ ബാബുവിനടുത്തെത്തിയത്.

കേരള പൊലീസും, ഫയർ ഫോഴ്സും, എന്‍ഡിആർഎഫും , മലയിടുക്കില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞ 40 മണിക്കൂറില്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ്  ഇന്ത്യന്‍ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്ത് രംഗത്തെത്തിയത്.