പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി; വീഡിയോ പുറത്തുവിട്ട് സൈന്യം

Jaihind Webdesk
Monday, September 9, 2019


പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ സംഘം ഇന്ത്യയിലേക്ക് നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യ. ഇതിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടു. ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ജമ്മു കശ്മീരിലെ കെരന്‍ പ്രവിശ്യയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അഞ്ചോളം നുഴഞ്ഞുകയറ്റക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കാണാം. പാക്കിസ്ഥാന്‍ പതാക, നുഴഞ്ഞുകയറ്റകാരുടെ ബാഗ് തുടങ്ങിയവയും വിഡിയോയില്‍ വ്യക്തമാണ്.