പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അതിര്‍ത്തിക്ക് അപ്പുറത്ത് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാലകോട് മേഖലയിലെ ജയ്ഷെ മുഹമ്മദിന്‍റെ കേന്ദ്രങ്ങള്‍ തകര്‍ത്തു. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരോ സൈനിക കേന്ദ്രങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഒരു ഭീകര കേന്ദ്രം പൂര്‍ണമായി നശിപ്പിച്ചെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോ സ്‌ഫോടകവസ്തുക്കള്‍ ഭീകരകേന്ദ്രത്തിന് നേരെ വര്‍ഷിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Comments (0)
Add Comment