വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ സന്ദർശകരെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചത്. 72 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 16.1 ഓവറിൽ മത്സരം വരുതിയിലാക്കി.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 367 റൺസിൽ ഒതുക്കിയ വിൻഡീസ് രണ്ടാം ഇന്നിങ്‌സിൽ തകർന്നൊടിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ വെറും 127 റൺസിനാണ് വിൻഡീസ് ഓൾ ഔട്ട് ആയത്. 4 വിക്കറ്റ് എടുത്ത ഉമേഷ് യാദവും 3 വിക്കറ്റ് എടുത്ത ജഡേജയുമാണ് വിൻഡീസിനെ കുറഞ്ഞ സ്‌കോറിലേക്ക് ഒതുക്കിയത്.

ഇന്ത്യൻ നിരയിൽ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ടെസ്റ്റിൽ 10 വിക്കറ്റ് എന്ന നേട്ടവും കൈവരിച്ചു. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്.

വിൻഡീസ് നിരയിൽ അംബ്രിസാണ് ടോപ് സ്‌കോറർ. തുടർന്ന് ജയിക്കാൻ ആവശ്യമായ 72 റൺസ് ഇന്ത്യ വിക്കറ്റൊന്നും കളയാതെ നേടുകയായിരുന്നു. കെ.എൽ രാഹുൽ 33 റൺസും പൃഥിവി ഷാ 33 റൺസും എടുത്ത് പുറത്താവാതെ നിന്നു.

WindiesHyderabadUmesh YadavJadeja
Comments (0)
Add Comment