അഭിമാനമായി രവികുമാർ ; ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി, ടോക്യോയില്‍ മെഡല്‍നേട്ടം അഞ്ചായി

Jaihind Webdesk
Thursday, August 5, 2021

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയക്ക് വെള്ളി. 57 കിലോ ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാവുര്‍ ഉഗുയേവിനോട് തോറ്റു. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്. ഇതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ചായി.