ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനം : ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Jaihind Webdesk
Wednesday, March 6, 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് റൺസിന്‍റെ തകർപ്പൻ ജയം. 251 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 242 റൺസിന് ഓൾ ഔട്ടായി. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ഏകദിന ക്രിക്കറ്റിൽ 500ആം വിജയമായിരുന്നു നാഗ്പൂരിൽ ഇന്ത്യ സ്വന്തമാക്കിയത്.

ഓസീസ് വിജയത്തിന് 11 റൺസ് മാത്രം അകലെ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത് വിജയ് ശങ്കർ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ കൈക്കുള്ളിൽ എത്തുകയായിരുന്നു.

00

65 പന്തിൽ നാല് ഫോറും ഒരു സിക്‌സുമടക്കം 52 റൺസടിച്ച് ഓസീസ് പ്രതീക്ഷ അവസാന ഓവർ വരെ നിലനിർത്തിയ മാർക്ക് സ്റ്റോയിൻസാണ് ടോപ്പ് സ്‌കോറർ. 59 പന്തിൽ 48 റൺസുമായി മികച്ച ഫോമിൽ കളിക്കുകയായിരുന്ന പീറ്റർ ഹാൻഡ്‌സ് കോമ്പിനെ രവീന്ദ്ര ജഡേജ റൺ ഔട്ടാക്കിയതും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നായകൻ വിരാട് കോലിയുടെ 40-ആം ഏകദിന സെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓസീസിനായി പാറ്റ് കമ്മിൻസ് നാലു വിക്കറ്റ് വീഴ്ത്തി.

രോഹിത് ശർമ ആദ്യ ഓവറിൽത്തന്നെ ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി, 48-ആം ഓവർ വരെ ക്രീസിൽനിന്നാണ് ഇന്ത്യയെ താങ്ങിനിർത്തിയത്. ഇതിനിടെ നാലാം വിക്കറ്റിൽ വിജയ് ശങ്കറിനൊപ്പം 81 റൺസിന്‍റെയും ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 67 റൺസിന്‍റെയും കൂട്ടുകെട്ടും തീർത്തു. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ഏകദിന ക്രിക്കറ്റിൽ 500-ആം വിജയമായിരുന്നു നാഗ്പൂരിൽ ഇന്ത്യ സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ ജയിക്കാൻ സാധിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാവും