ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ ; ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം

Jaihind Webdesk
Saturday, August 7, 2021

ടോക്യോ ഒളിമ്പിക്‌സ് 65 കിലോ പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം. കസഖ്സ്ഥാന്‍ താരം ഡൗലറ്റ് നിയാസ്‌ബെക്കോവിനെ തോല്‍പ്പിച്ചാണ് വെങ്കലനേട്ടം. 8–0  സ്കോറിനാണ് പൂനിയയുടെ വിജയം. ഗുസ്തിയില്‍ ടോക്യോയിലെ രണ്ടാംമെഡലാണിത്.

ഇതോടെ, ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ആറായി. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.