സി​ഡ്​​നി ഏകദിനം : ഇന്ത്യക്ക് 289 റൺസ് വിജയലക്ഷ്യം

webdesk
Saturday, January 12, 2019

ആദ്യ എകദിനത്തിൽ ആസ്ട്രേലിയക്കെതിരെ ഇ​ന്ത്യക്ക് 289 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഒാസീസ് നിശ്ചിത ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ടോസ് നേടിയ ഒാസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്ക് മികച്ച തുടക്കം നൽകി ഓപ്പണറായ ഓസീസ് നായകന്‍ ആരോൺ ഫിഞ്ചിന്‍റെ(6) കുറ്റി തെറിപ്പിച്ച ഭുവനേശ്വർ കുമാര്‍ ഇതോടെ ഏകദിനത്തിൽ 100 വിക്കറ്റ് എന്ന നേട്ടവും കൈവരിച്ചു. കുൽദീപ് യാദവിൻെറ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ്മക്ക് ക്യാച്ചില്‍ അലക്സ് കാരി(24)യും മടങ്ങി. തുടക്കത്തില്‍ പതറിയ ഓസീസിനെ ഉസ്മാൻ ഖ്വാജ(59), ഷോൺ മാർഷ് (54), പീറ്റർ ഹൻസ്കൊമ്പ്(73) എന്നിവരുടെ അർധസെഞ്ച്വറികളാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്.[yop_poll id=2]