യുകെയിൽ കൊവിഡ് അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത; യു കെ യിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി

Jaihind News Bureau
Monday, December 21, 2020

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ യുകെയിൽ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത. യു കെ യിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. എന്നാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു.

ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുൻപായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.