ഇന്ത്യ-ന്യൂസിലന്‍റ് നാലാം ട്വന്‍റി 20 മത്സരം ഇന്ന്

ഇന്ത്യ-ന്യൂസിലന്‍റ് നാലാം ട്വന്‍റി 20 മത്സരം ഇന്ന് നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ഇന്ന് അവസരം നൽകിയേക്കും. വെല്ലിംഗ്ടണിൽ ഉച്ചയ്ക്ക് 12 30 മുതലാണ് മത്സരം.

അഞ്ച് മത്സര പരമ്പരയിലെ  ആദ്യമൂന്ന് ട്വന്‍റി 20 കളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ പരീക്ഷണങ്ങളാകാം. നാലാം ട്വന്‍റി 20 യിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം നൽകാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ  നടന്ന മൂന്നാം ട്വന്‍റി 20 യിൽ സൂപ്പർ ഓവറിലൂടെയാണ് ഇന്ത്യ വിജയം നേടിയിരുന്നത്. ന്യൂസിലൻഡിൽ ഇന്ത്യ ആദ്യമായി നേടുന്ന ട്വന്റി 20 പരമ്പരയാണിത്. ഓക്ലാൻഡിൽ നടന്ന ആദ്യ രണ്ട് ട്വന്‍റി20കളിലും ഇന്ത്യ ആധികാരിക വിജയമാണ് നേടിയിരുന്നത്.

ഇന്നത്തെ മത്സരത്തിൽ പ്‌ളേയിംഗ് ഇലവനിൽ മാറ്റംവരുമെന്നത് തീർച്ചയാണ്. ഏകദിനങ്ങളും ടെസ്റ്റുകളും വരാനിരിക്കുന്നതിനാൽ രോഹിതിന് വിശ്രമം നൽകേണ്ടതുണ്ട്. വിക്കറ്റ് കീപ്പർ ജോലി കൂടി ചെയ്യുന്ന രാഹുലിനും വിശ്രമം അനുവദിച്ചേക്കാം. ആൾ റൗണ്ടർ ശിവം ദുബെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. നവ്ദീപ് സെയ്നി, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ, ഋഷഭ് പന്ത്, കുൽദീപ് യാദവ് എന്നിവർ ഈ പരമ്പരയിൽ ഇതുവരെ കളിച്ചിട്ടില്ല.

അതേസമയം കിവീസിന് മുന്നിലുളളത് അഭിമാനം നിലനിറുത്തേണ്ട മത്സരങ്ങളാണ്. ക്യാപ്ടൻ സിയിൽ നിന്ന് മാറണമെന്ന മുറവിളികൾക്ക് നടുവിലാണ കേൻ വില്യംസൺ. എന്നാൽ കഴിഞ്ഞ മത്സരത്തിൽ 95 റൺസ് നേടിയ വില്യംസൺ നിർഭാഗ്യത്തെയാണ് പഴിക്കുന്നത്. കോളിൻ ഡി ഗ്രാൻഡ് ഹോമിന് പകരം ടോം ബ്രൂസായിരിക്കും ഇന്നിറങ്ങുക.

IndiaT20cricketNewzealand
Comments (0)
Add Comment