രാജ്യം കടുത്ത പ്രതിസന്ധിയില്‍, ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം; രാഹുല്‍ ഗാന്ധിയുമായുള്ള സംവാദത്തില്‍ അഭിജിത് ബാനര്‍ജി | VIDEO

Jaihind News Bureau
Tuesday, May 5, 2020

രാജ്യം കടുത്ത പ്രതിസന്ധിയിലെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. രാഹുല്‍ ഗാന്ധിയുമായുള്ള സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.  അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നേരിടാനാകില്ല. പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ കൈകളില്‍ പണം നേരിട്ടെത്തിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാപേര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കണമെന്നും അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി അഭിജിത് ബാനര്‍ജിയുമായി സംവദിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായും രാഹുല്‍ ഗാന്ധി സംവദിച്ചിരുന്നു.