ഓവലില്‍ തകർപ്പന്‍ ജയവുമായി ഇന്ത്യ; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകർത്തത് 157 റണ്‍സിന്

Jaihind Webdesk
Monday, September 6, 2021

 

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്‍റെ ഉജ്വല വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം  ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി.  സ്കോർ: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 210. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1 ന് മുന്നിലെത്തി.

3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവരുടെ ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്.  സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ പ്രകടനവും നിർണായകമായി.  പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന്  ഓള്‍ഡ് ട്രാഫോർഡില്‍ നടക്കും.